Breaking News

വിജയം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വികാരഭരിതനാവുന്ന വാര്‍ത്താവതാകരന്റെ വീഡിയോ

 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍


ഡൊണാള്‍ഡ് ട്രംപിനെ താഴെയിട്ട് ഉജ്ജ്വല വിജയം നേടിയത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ ആണ്. അദ്ദേഹത്തിന്റെ വിജയം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വികാരഭരിതനാവുന്ന വാര്‍ത്താവതാകരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. തത്സമയ സംപ്രേഷണത്തിനിടയില്‍ സിഎന്‍എന്‍ അവതാരകന്‍ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് ആണ് വികാരഭരിതനായത്.

നാലുദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പെന്‍സില്‍വേനിയയിലെ നിര്‍ണായക വിജയത്തോടെ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ശരിക്കും കഷ്ടത അനുഭവിച്ചവര്‍ക്ക് ബൈഡന്റെ വിജയം യഥാര്‍ത്ഥത്തില്‍ ഒരു മോചനമാണെന്നാണ് വിജയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് വാന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടത്.

No comments