Breaking News

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊലിസ് ആക്റ്റ് ഭേദഗതിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം

 


സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊലിസ് ആക്റ്റ് ഭേദഗതിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കണ്ട് ഞെട്ടിപോകുന്നുവെന്ന് ചിദംബരം പറഞ്ഞു.

'കുറ്റകരം എന്ന് പറയപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യക്തികള്‍ക്കെതിരേ കേസെടുത്ത് അഞ്ച് വര്‍ഷം വരെ തടവില്‍ വക്കാനുള്ള നിയമം കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ട് വന്നത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു,' ചിദംബരം ട്വീറ്റ് ചെയ്തു.

ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെയും അദ്ദേഹം വിമര്‍ശിച്ചു.

No comments