സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണസംഖ്യ 10ല്‍ താഴെയായി.
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണസംഖ്യ 10ല്‍ താഴെയായി. ഒമ്ബത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷമാണിത്. തിങ്കളാഴ്ച ഒമ്ബത് പേരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 168 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 211 പേര്‍ സുഖം പ്രാപിച്ചു.
ഇതോടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 361178 ഉം രോഗമുക്തരുടെ എണ്ണം 352089 ഉം ആയി.

No comments