Breaking News

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരമുഖത്തുള്ള കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

 


കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരമുഖത്തുള്ള കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു.

പഞ്ചാബിലെ തന്‍തരാനില്‍ നിന്നുള്ള നിരഞ്ജന്‍ സിം​ഗാ(65)ണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെയാണ് നിരഞ്ജന്‍ സിം​ഗ് സിംഘു-ഹരിയാന അതിര്‍ത്തിയിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം വിഷം കഴിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ റോത്തക്കിലെ പി.‌ജി‌.ഐ‌.എം‌.എസില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) എത്തിച്ച്‌ ചികിത്സ നല്‍കി. നിരഞ്ജന്‍ സിം​ഗ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.

ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ നിരഞ്ജന്‍ സിം​ഗ് രം​ഗത്തെത്തി.

No comments