Breaking News

ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കുവൈത്ത്​ വിമാനത്താവളം ജനുവരി ഒന്ന് വരെ അടച്ചു

 


ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കുവൈത്ത്​ വിമാനത്താവളം ജനുവരി ഒന്ന് വരെ അടച്ചു. തിങ്കളാഴ്​ച രാത്രി 11 മുതല്‍ പ്രാബല്യത്തിലാവും. കര, കടല്‍ അതിര്‍ത്തികളും അടച്ചിട്ടുണ്ട്​. ജനുവരി ഒന്നുവരെയാണ്​ നിലവില്‍ അടച്ചിടാന്‍ തീരുമാനിച്ചത്​. ബാക്കി കാര്യങ്ങള്‍ പിന്നീട്​ തീരുമാനിക്കും. ഷിപ്പിങ്ങിനെ വിലക്കില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒമാന്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവില്‍ വരിക.

No comments