തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന് എംപി.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന് എംപി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ വിശദീകരണം പരസ്യമായി നിരാകരിച്ചാണ് മുരളീധരന് രംഗത്തെത്തിയത്.
തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസില്‍ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടതെന്നും കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.

No comments