Breaking News

കൊറോണ തോറ്റ്

 


കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും തെരഞ്ഞെടുപ്പിനെ ഏറെ വ്യത്യസ്ഥമാക്കിയിരുന്നു. കോവിഡ്, കൊറോണ എന്ന പേരുകള്‍ പോലും ആളുകളെ ഭയപ്പെടുത്തുന്ന സമയത്താണ് കൊല്ലം കോര്‍പറേഷനില്‍ 'കൊറോണ' എന്ന പേരുള്ള സ്ഥാനാര്‍ഥി മത്സര രംഗത്ത് എത്തിയത്. പക്ഷേ യു.​ഡി.​എ​ഫും എ​ല്‍.​ഡി.​എ​ഫും ശ​ക്ത​മാ​യ പ്ര​ചാ​ര​ണവുമായി രം​ഗ​ത്തിറങ്ങിയതോടെ 'കൊറോണ' കോര്‍പറേഷന്‍റെ പടിക്ക് പുറത്തുമായി.

കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍, മ​തി​ലി​ല്‍ ഡി​വി​ഷ​നി​ലെ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി കൊ​റോ​ണ തോ​മ​സാണ് വാര്‍ഡില്‍ മൂന്നാം സ്​ഥാനത്തായത്​. ഇവിടെ വോട്ടുകള്‍ക്ക് 121 വോട്ടുകള്‍ക്ക്​ ആര്‍.എസ്​.പിയിലെ ടെല്‍സ തോമസാണ്​ വിജയിച്ചത്​.

No comments