നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വണ്ടൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി ടി.പി സുല്‍ഫത്തിന് ആകെ ലഭിച്ചത് 56 വോട്ട്
നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വണ്ടൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി ടി.പി സുല്‍ഫത്തിന് ആകെ ലഭിച്ചത് 56 വോട്ട്. മലപ്പുറം ജില്ലയിലെ വാണിയമ്ബലം പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ശാന്തി നഗര്‍ കൂറ്റന്‍ പാറ സ്വദേശിനിയായ ടി.പി. സുല്‍ഫത്ത്. ഇവിടെ 961 വോട്ടുകള്‍ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീനത്താണ് വിജയിച്ചത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു.
മുത്തലാഖ് ബില്‍ പോലുള്ള വിഷയങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുല്‍ഫത്ത് അവകാശപ്പെട്ടിരുന്നു.

No comments