Breaking News

അസദുദ്ദീന്‍ ഒവൈസിയെ പണം കൊടുത്ത് വാങ്ങാന്‍ ശേഷിയുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ലെന്ന് എ.ഐ.എം.ഐ.എം നേതാവും ലോക്സഭ എം.പിയുമായ അസദുദ്ദീന്‍ ഒവൈസി

 


 അസദുദ്ദീന്‍ ഒവൈസിയെ പണം കൊടുത്ത് വാങ്ങാന്‍ ശേഷിയുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ലെന്ന് എ.ഐ.എം.ഐ.എം നേതാവും ലോക്സഭ എം.പിയുമായ അസദുദ്ദീന്‍ ഒവൈസി. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ഒവൈസിയെ ഹൈദരാബാദില്‍ നിന്നും ഇങ്ങോട്ട് ഇറക്കുമതി ചെയ്തിരിക്കുന്നത് എന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഒവൈസി. മുസ്ലിം വോട്ടര്‍മാര്‍ മമതയുടെ സ്വകാര്യസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

പണം കൊണ്ട് ഒവൈസിയെ വാങ്ങാന്‍ ശേഷിയുള്ളവര്‍ ജനിച്ചിട്ടില്ല. മമതയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണിത്. സ്വന്തം വീടിനെക്കുറിച്ചാണ് അവര്‍ ചിന്തിക്കേണ്ടത്.

No comments