Breaking News

രൂപമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍.

 


രൂപമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. കോവിഡ് വൈറസിന്‍റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതിവേഗം പടരുന്ന വൈറസിന്‍റെ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. ഈ വിവരം ഇംഗ്ലണ്ട് ലോകാരോഗ്യസംഘടനയെ അറിയിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവജാഗ്രതയിലായി. നിലവിലുള്ളതിനെക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനനിരക്കുള്ളതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്.

ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് വേരിയന്റിന് തന്നെ ഇരുപതോളം വകഭേദങ്ങള്‍ ഉണ്ട്. എന്നാല്‍, ഇതില്‍ ചിലതാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്.

No comments