Breaking News

കഴിഞ്ഞ ഡിസംബറിലാണ്​ ചൈനയിലെ വുഹാനില്‍ കോവിഡ്​ എന്ന മഹാവ്യാധി ആദ്യമായി തലപൊക്കുന്നത്​

 


കഴിഞ്ഞ ഡിസംബറിലാണ്​ ചൈനയിലെ വുഹാനില്‍ കോവിഡ്​ എന്ന മഹാവ്യാധി ആദ്യമായി തലപൊക്കുന്നത്​. പിന്നീടങ്ങോട്ട്​ അതിര്‍ത്തികള്‍ ഭേദിച്ച്‌​ ഈ വൈറസ്​ പടര്‍ന്നുപിടിക്കുന്ന കാഴ്ചക്കാണ്​​ ലോകം സാക്ഷിയായത്​. ​കോവിഡ്​ എത്തിപ്പെടാത്ത ഒരു നാടുമില്ല എന്ന അവസ്​ഥയിലായി കാര്യങ്ങള്‍. മാസങ്ങളോളം അതിര്‍ത്തികളും വാതിലുകളും അടച്ചിട്ട്​ കോവിഡിനെ പ്രതിരോധിക്കാനുള്ള ​ശ്രമത്തിലായിരുന്നു രാജ്യങ്ങള്‍. ഒടുവില്‍ വൈറസിനെ തുരത്താന്‍ വാക്​സിന്‍ എത്തുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ്​ ജനങ്ങള്‍ ഏറ്റെടുത്തത്​. പല നാടുകളിലും വാക്​സിന്‍ നല്‍കാനും തുടങ്ങി. ഇതിനിടയിലാണ്​ ലോകത്തെ വീണ്ടും ഭീതിയിലാക്കി ബ്രിട്ടനില്‍ രൂപമാറ്റം സംഭവിച്ച കോവിഡ്​ പടര്‍ന്നുപിടിക്കുന്നത്​.

No comments