Breaking News

ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ മിന്നും പ്രകടനം സഞ്ജുവിന് ദേശീയ ടീമിലും ഇടം നേടിക്കൊടുത്തത്


 ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ മിന്നും പ്രകടനം സഞ്ജുവിന് ദേശീയ ടീമിലും ഇടം നേടിക്കൊടുത്തത്. ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു സഞ്ജുവിന് മുന്നില്‍ ഉണ്ടായിരുന്നതെങ്കിലും അവസരം കൃത്യമായി മുതലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. വ്യക്തിപരമായ നേട്ടം നോക്കാതെ, എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടുന്ന എന്റെ ശൈലി തുടരാനാണ് ടീം ആവശ്യപ്പെട്ടത്. ടീമില്‍ പ്രധാന റോള്‍ ഉണ്ടാകുമെന്നും എല്ലാ കളികളും കളിപ്പിക്കുമെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു.

No comments