12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി
ന്യൂഡല്‍ഹി: 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്. രണ്ടാംഘട്ട വാക്‌സിന്‍ പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം ഡിസിജിഐ അനുമതി നല്‍കിയിരുന്നു. നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് വാക്‌സിന് നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യത്തില്‍ വാക്‌സിനുകള്‍ ഉപയോഗിക്കാം.
23,000 പേരിലാണ് കൊവാക്‌സിന്‍ ഇതുവരെ പരീക്ഷണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ 325 പേരിലും രണ്ടാം ഘട്ടത്തില്‍ 380 പേരിലും മൂന്നാം ഘട്ടത്തില്‍ 22500 പേരിലും കൊവാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗ്ഗവ വ്യക്തമാക്കിയിരുന്നു.

No comments