കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ കര്‍ഷകരുടെ ശക്തിയെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ കര്‍ഷകരുടെ ശക്തിയെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തിങ്കളാഴ്ച കേന്ദ്രസര്‍ക്കാറും കര്‍ഷകരും ചര്‍ച്ച ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം.
തമിഴ് കവി തിരുവള്ളുവരുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച ചിദംബരം, കര്‍ഷകര്‍ കൈകോര്‍ത്താല്‍ അതില്‍ ആര്‍ക്കും അതിജീവിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
2000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതിഹാസ കവി തിരുവള്ളവര്‍ എഴുതിയിരുന്നു 'കര്‍ഷകര്‍ കൈകോര്‍ത്താല്‍, അതില്‍ ജീവത്യാഗം വെടിഞ്ഞവര്‍ക്കുപോലും അതിജീവിക്കാന്‍ കഴിയില്ല'.

No comments