Breaking News

തൃക്കാക്കരയില്‍ എല്ലാ നഷ്ടവും ഇടത് സ്ഥാനാര്‍ത്ഥിക്ക്.. ചില്ലിക്കാശു പോലും പാർട്ടി നൽകിയില്ല.. നഷ്ടമായത് ലക്ഷങ്ങൾ..

 


തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന് ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പാര്‍ട്ടി ഫണ്ട് നല്‍കിയില്ലെന്ന് വിവരം.

സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ വിവരപ്രകാരമാണ് ഈ രേഖ തയ്യാറാക്കുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഉമ തോമസിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന എഎന്‍ രാധാകൃഷ്ണനും അവരുടെ പാര്‍ട്ടി ഫണ്ട് നല്‍കിയിരുന്നു.

ഉമാ തോമസിന് 36,29,807 രൂപയാണ് പ്രചാരണത്തിന് ചെലവായത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് ചെലവഴിച്ചതു 34,84,839 രൂപയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ പ്രചാരണത്തിന്

31,13,719 രൂപ ചെലവഴിച്ചു.

ഉമ തോമസിനു 27,40,000 രൂപ പാര്‍ട്ടി നല്‍കി. 4,13,311 രൂപ സംഭാവനയായി ലഭിച്ചു. ഡോ. ജോ ജോസഫിന് പാര്‍ട്ടി വിഹിതം ലഭിച്ചിട്ടില്ല. 1,90,000 രൂപ സംഭാവനയായി ലഭിച്ചു. എ.എന്‍.രാധാകൃഷ്ണനു 16,00,052 രൂപ പാര്‍ട്ടി നല്‍കി.

സ്വതന്ത്രരുടെ പ്രചാരണ ചെലവ്: മന്‍മഥന്‍ 1,83,765 രൂപ, ബോസ്‌കോ കളമശേരി 40,718 രൂപ, ജോമോന്‍ ജോസഫ് 15,250, അനില്‍ നായര്‍ 28,508, സിപി ദിലീപ് നായര്‍ 1,92,000 എന്നിങ്ങനെയാണ്.

No comments