"ഐപിഎല്‍, സ്വന്തമായി വീട്, ബെന്‍സ്, 2023 ലോകകപ്പ്"
കാസർകോട് : സയ്ദ് മുഷ്തഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ വ്യക്തിയാണ് മലയാളി താരം മുഹമ്മദ് അസ്ഹറുദീന്‍. ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മുംബൈക്കെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത്. പിന്നാലെ വിരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ള താരങ്ങളും അസ്ഹറുദീന് പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായികൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ പട്ടികയാണ്.
"ഐപിഎല്‍, സ്വന്തമായി വീട്, ബെന്‍സ്, 2023 ലോകകപ്പ്" ഇരുപത്താറുകാരനായ അസഹ്റുദീന്‍ തന്റെ വീട്ടിലെ ബോര്‍ഡില്‍ കുറിച്ചിട്ടിരിക്കുന്ന ലക്ഷ്യങ്ങളുടെ പട്ടികയാണിത്.

No comments