യുഎസ് പ്രസിഡന്‍റായി ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കവെ ഇന്ത്യന്‍ വംശജ സമീറ ഫാസിലിക്ക് ദേശീയ സാമ്ബത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പദവി നല്‍കി.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റായി ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കവെ ഇന്ത്യന്‍ വംശജ സമീറ ഫാസിലിക്ക് ദേശീയ സാമ്ബത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പദവി നല്‍കി.
വൈറ്റ്ഹൗസ് ആസ്ഥാനമായുള്ള ദേശീയ സാമ്ബത്തിക കൗണ്‍സിലിനാണ് ഭരണകൂടത്തിന്‍റെ സാമ്ബത്തിക നയ രൂപവത്കരണ ചുമതല. യു.എസ് പ്രസിഡന്‍റിന് സാമ്ബത്തിക ഉപദേശം നല്‍കുന്നതും കൗണ്‍സിലാണ്.
ബൈഡന്‍- ഹാരിസ് കൂട്ടുകെട്ടിന്‍റെ എക്കണോമിക് ഏജന്‍സി മേധാവിയാണ് നിലവില്‍ ഫാസിലി. നേരത്തെ, അറ്റ്ലാന്റ ഫെഡറല്‍ റിസര്‍വ് ബാങ്കിലും ഇവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിച്ചിരുന്നു.ബൈഡന്‍ ഭരണകൂടത്തില്‍ ചുമതല ലഭിക്കുന്ന കശ്മീരി വേരുകളുള്ള രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് ഫാസിലി.

No comments