സംസ്ഥാനം പക്ഷിപ്പനി ഭീതിയിലായതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി
ഹരിപ്പാട് : സംസ്ഥാനം പക്ഷിപ്പനി ഭീതിയിലായതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി .പള്ളിപ്പാട്ടും കരുവാറ്റയിലുമായി 17,250 താറാവുകളെയാണ് കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് . ഇതില്‍ 14,500 താറാവുകളും പള്ളിപ്പാട് പ്രദേശത്ത് നിന്നാണ്. കരുവാറ്റയില്‍ മാത്രമായി 2,750 താറാവുകളെയാണ് ബുധനാഴ്ച കൊന്നത്.
പള്ളിപ്പാട്ടെ കര്‍ഷകരുടെ പക്കലുണ്ടായിരുന്ന 5,250 മുട്ടകളും നശിപ്പിച്ചു. പള്ളിപ്പാട്ട് 19,000 താറാവുകളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതനുസരിച്ചാണ് രണ്ടു ദിവസമായി താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നത്. കരുവാറ്റയിലെ മൂന്നു കര്‍ഷകരുടെ 9000 താറാവുകളെ ചൊവ്വാഴ്ച കൊന്നു. അവശേഷിച്ചവയെയാണ് കഴിഞ്ഞ ദിവസം കൊന്നത്.

No comments