സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
കോഴിക്കോട്: സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്തിമ തീരുമാനം ബിവറേജസ് കോര്‍പ്പറേഷനെടുക്കും. അടിസ്ഥാന വിലയില്‍ നിന്നും 7 ശതമാനം കൂട്ടാനാണ് നിര്‍ദേശമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം ബിവറേജസ് കോര്‍പ്പറേഷനാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചു എന്നത് വസ്തുതയാണെന്നും ബെവ്‌കോ സര്‍ക്കാരുമായി ആശയ വിനിമയം നടത്തുന്നത് സാധാരണ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.

No comments