അമൂല്യമായ ജനാധിപത്യം നിലനില്‍ക്കുമെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ബൈഡന്‍
വാഷംഗ്ടൺ : അമൂല്യമായ ജനാധിപത്യം നിലനില്‍ക്കുമെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ബൈഡന്‍ സത്യപ്രതിജ്ഞക്കു ശേഷമുള്ള പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ രാജ്യസ്‌നേഹികള്‍ക്കും നന്ദി അറിയിക്കുന്നു. വര്‍ണ വിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരേ നിലക്കൊള്ളണം. അമേരിക്ക ഇനിയും മുന്നേറാനുണ്ട്, തിരുത്താനുണ്ട്. അമേരിക്ക ഒറ്റക്കെട്ടാണെന്നും ബൈഡന്‍ പറഞ്ഞു. ഇന്നത്തെയും നാളെത്തെയും വെല്ലുവിളികളെയാണ് ഞാന്‍ കാണുന്നത്. എല്ലാവര്‍ക്കും അന്തസ്, അഭിമാനം എന്നിവ ഉറപ്പ് വരുത്തുമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു. നാമിവിടെ നില്‍ക്കുന്നത് ആള്‍ക്കൂട്ട കലാപത്തിനു ശേഷമാണ്. ജനങ്ങളുടെ ഇച്ഛാശക്തിയെ നിശബ്ദമാക്കാമെന്നാണ് അവര്‍ കരുതിയത്. എന്നാലത് നടക്കില്ല ബൈഡന്‍ പറഞ്ഞു.

No comments