Breaking News

കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

 


തിരുവനന്തപുരം: കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ക്ക് പനി പോലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുമ്ബോള്‍ തന്നെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, പാര്‍ശ്വഫലങ്ങളില്‍ ഭയക്കേണ്ടതില്ല. ആദ്യ ഡോസ് എടുത്ത് കഴിയുമ്ബോള്‍ തന്നെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയാനാകും. നിലവില്‍ വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നും ഗുരുതര പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ശൈലജ ടീച്ചര്‍.

No comments