Breaking News

ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ള്‍ താ​രം വെ​യ്ന്‍ റൂ​ണി വി​ര​മി​ച്ചു


 ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ള്‍ താ​രം വെ​യ്ന്‍ റൂ​ണി വി​ര​മി​ച്ചു. ഡെ​ര്‍​ബി കൗ​ണ്ടി ഫു​ട്ബോ​ള്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും താ​ര​വു​മാ​യി​രു​ന്നു. ടീ​മി​ന്‍റെ സ്ഥി​രം പ​രി​ശീ​ല​ക​നാ​കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം. ര​ണ്ട​ര വ​ര്‍​ഷ​ത്തെ ക​രാ​റാ​ണ് റൂ​ണി​യു​മാ​യി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.


രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ ഇം​ഗ്ല​ണ്ടി​നാ​യി 120 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച റൂ​ണി 53 ഗോ​ളു​ക​ള്‍ വ​ല​യി​ലാ​ക്കി. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യും ഇം​ഗ്ല​ണ്ടി​നാ​യും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡും റൂ​ണി​യു​ടെ പേ​രി​ലാ​ണ്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യി 253 ഗോ​ളു​ക​ള്‍ സ്വ​ന്ത​മാ​ക്കി.

No comments