ഗണേഷ് കുമാറിന്റെ വാഹനം കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് അടിച്ച് തകര്‍ത്തു..!! നടുറോഡില്‍ വീണ്ടും ഏറ്റുമുട്ടലൽ.. ഹർത്താൽ..
കൊല്ലം : ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ അക്രമം. എംഎല്‍എയുടെ വാഹനവ്യൂഹം തടഞ്ഞ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി നടുറോഡിലിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗണേഷ് കുമാറിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. പ്രതിഷേധക്കാരെ എംഎല്‍എയുടെ പിഎ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുച്ചൂ.
ദേശീയപാതയില്‍ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ചായിരുന്നു സംഭവം. അഞ്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു.
കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെബി ഗണേഷ്‌കുമാര്‍ എംഎല്‍യുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. കെബി ഗണേഷ്‌കുമാറിന്റെ പത്തനാപുരത്തെ വസതിയിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഗണേഷിന്റെ വസതിക്കു ഒരു കിലോ മീറ്റര്‍ മുമ്ബേ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോവാന്‍ ശ്രമിക്കവെ പൊലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിവീശലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സജു ഖാന് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി കെപി റോഡ് ഉപരോധിക്കുകയാണ്.
ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. എംഎല്‍എയുടെ സാന്നിധ്യത്തില്‍ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവം. വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡിലെ ക്ഷീര വികസന സംഘത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയെ കരിങ്കൊടി കാട്ടിയത്. ഇതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ വാഹനത്തിലുണ്ടായിരുന്ന പി.എ പ്രദീപും സംഘവും തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദീപിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

No comments