കുട്ടനാട് അസംബ്ലി സീറ്റിനെച്ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം.
എടത്വാ: കുട്ടനാട് അസംബ്ലി സീറ്റിനെച്ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം. സീറ്റില്‍ കണ്ണുംനട്ട് നേതൃനിര. കോണ്‍ഗ്രസിനു സ്വാധീനമുള്ള കുട്ടനാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസും സീറ്റിനായി അവകാശവാദം ഉന്നയിച്ചു. ജോസ് കെ. മാണി വീഭാഗത്തിന്റെ മുന്നണി മാറ്റത്തോടെ സ്വാധീനം നഷ്‌ടപ്പെട്ട കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കണ്ടെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന.കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളും ശക്‌തമായി രംഗത്തുവന്നതോടെ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം ഉടലെടുത്തു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ യു.ഡി.എഫ.് സ്‌ഥാനാര്‍ഥി ജേക്കബ് ഏബ്രഹാമിന് സീറ്റ് നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

No comments