Breaking News

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയുമായി പങ്കുവെക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


 ന്യൂഡല്‍ഹി | യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയുമായി പങ്കുവെക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം മുഖമന്ത്രി പദം നല്‍കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ഡിസിസി പുനഃ സംഘടനയും പ്രധാന ചര്‍ച്ചാ വിഷയമാണ്.

No comments