Breaking News

സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയാകുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്.


 തിരുവനന്തപുരം: സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയാകുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരിശോധനകളുടെ എണ്ണം കുറച്ചതും ജാഗ്രത കൈവിട്ടതുമാണ് കേരളത്തിന് തിരിച്ചടിയായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പൊലീസ് നടപടി ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തിര‍ഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണ്. പരിശോധനകള്‍ കേരളത്തില്‍ കുറവല്ലെന്നും മന്ത്രി പറ‍ഞ്ഞു.

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു വരുമ്ബോള്‍ കേരളത്തില്‍ ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്.

No comments