നിപുണ്‍ ചെറിയാന് കോടതി ജാമ്യം നിഷേധിച്ചു.
കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുമ്ബേ തുറന്നുകൊടുത്ത കേസില്‍ വി 4 കൊച്ചി ക്യാംപയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍, ബുധനാഴ്ച അറസ്റ്റിലായ മറ്റു മൂന്ന് വി 4 കൊച്ചി പ്രവര്‍ത്തകര്‍ക്ക് എറണാകുളം സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. നിപുണ്‍ ചെറിയാന്റെ ജാമ്യാപേക്ഷ അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
വി 4 കൊച്ചി സ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

No comments