വൻ ട്വിസ്റ്റ്.. "ബി.ജെ.പിയോട് പൊരുതാന്‍ തൃണമൂലിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കൂ" - മമതയോട് ഈ നേതാവ്..!!
ബംഗാൾ : കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ പുതിയ പ്രസ്താവന രാഷ്്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. ബി.ജെ.പി ഏല്‍പ്പിക്കുന്ന പരിക്കുകളില്‍നിന്നും രക്ഷപ്പെടാനായി തൃണമൂല്‍ കോണ്‍ഗ്രസിന്‍െ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിപ്പിക്കണമെന്ന് മമതയോട് അധീര്‍ രഞ്ജന്‍ ആവശ്യപ്പെട്ടിരുന്നു.
1998ലാണ് കോണ്‍ഗ്രസില്‍ നിന്നും മമത ബാനര്‍ജിയടക്കമുള്ള നേതാക്കള്‍ പൂറത്തുവന്ന ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സഖ്യം ബംഗാളിലെ 34 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ചിരുന്നു.
''ഓരോ ദിവസവും ഒാരോരുത്തരായി പാര്‍ട്ടിവിട്ടുകൊണ്ടിരിക്കുന്നു. ഇത് തെളിയിക്കുന്നത് ബി.ജെ.പിയെ എതിര്‍ക്കാനുള്ള ഒരു പ്രത്യയ ശാസ്ത്ര അടിത്തറ നിങ്ങളുടെ പാര്‍ട്ടിക്കില്ലെന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ തൃണമൂലിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കണം. ഇത് നിങ്ങള്‍ക്ക് ബി.ജെ.പിയെ എതിര്‍ക്കാനുള്ള ഒരു സൈദ്ധാന്തിക അടിത്തറ നല്‍കും'' -ചൗധരി മമതയോട് ആവശ്യപ്പെട്ടു.
''തൃണമൂലിന്‍റെ ഉദയം ഇടതുമുന്നണിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതായിരുനു. അത് നിറവേറ്റിയതോടെ തൃണമൂലിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു''-ചൗധരി കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കാനൊരുങ്ങവേയാണ് ചൗധരിയുടെ പ്രസ്താവന. 2016ലെ തെരഞ്ഞെടുപ്പില്‍ 294 ല്‍ 76 സീറ്റാണ് സഖ്യം നേടിയത്. ഈ മാസം അവസാനത്തോടെ മാത്രമേ മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയിലെത്തൂവെന്ന് ചൗധരി ഇന്ന് ചര്‍ച്ചക്കുശേഷം പറഞ്ഞിരുന്നു.

No comments