Breaking News

വയനാട് ജില്ലയില്‍ ഇന്ന് 226 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍

 


കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 226 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതര സംസ്ഥാനത്തുനിന്നും എത്തിയ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20246 ആയി. 17,158 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 123 മരണം. നിലവില്‍ 2,965 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2,321 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട സ്വദേശികളായ 35 പേര്‍, മാനന്തവാടി 29 പേര്‍, മുട്ടില്‍ 21 പേര്‍, കല്‍പ്പറ്റ 19 പേര്‍, അമ്ബലവയല്‍ 15 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി 13 പേര്‍, മേപ്പാടി 10 പേര്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 7 പേര്‍ വീതം, നെന്മേനി, പനമരം 6 പേര്‍ വീതം, പടിഞ്ഞാറത്തറ, കോട്ടത്തറ, തവിഞ്ഞാല്‍ 5 പേര്‍ വീതം, പൂതാടി, വൈത്തിരി 4 പേര്‍ വീതം, എടവക, പൊഴുതന, മൂപ്പൈനാട് 3 പേര്‍ വീതം, തൊണ്ടര്‍നാട്, കണിയാമ്ബറ്റ, പുല്‍പ്പള്ളി 2 പേര്‍ വീതം, തരിയോട്, തിരുനെല്ലി, വെങ്ങപ്പള്ളി ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായത്.

No comments