Breaking News

ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്‍റെ നാല് സംസ്ഥാന ഭാരവാഹികള്‍ ഡി.എം.കെയില്‍ ചേര്‍ന്നു.


ചെന്നൈ : തമിഴ്‌നാട്ടില്‍ രജനീകാന്തിന്‍റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്‍റെ നാല് സംസ്ഥാന ഭാരവാഹികള്‍ ഡി.എം.കെയില്‍ ചേര്‍ന്നു. തൂത്തുക്കുടി, രാമനാഥപുരം, തേനി, കൃഷ്ണഗിരി ജില്ലകളിലെ സെക്രട്ടറിമാരാണ് രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെയില്‍ അംഗത്വം എടുത്തത്.

2020 അവസാനമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് ഉറച്ച തീരുമാനമെടുത്തത്. ആരാധകരോട് ക്ഷമ ചോദിക്കുന്നതായും എന്നും ജനങ്ങളെ സേവിക്കാന്‍ മുന്നില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.

No comments