Breaking News

നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പുതിയ ചുവടു വയ്പുമായി ശിവസേന

 


മുബൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പുതിയ ചുവടു വയ്പുമായി ശിവസേന. നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.


യോഗത്തിനു ശേഷം 'തങ്ങള്‍ എത്രയും വേഗംം കൊല്‍ക്കത്തയിലേക്ക് എത്തും' എന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിക്കഴിഞ്ഞു . ഇടത്-കോണ്‍ഗ്രസ് സഖ്യം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

No comments