ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഭരണപരമായ കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
ന്യൂഡല്‍ഹി: ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഭരണപരമായ കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുേമ്ബാഴാണ് ശക്തികാന്ത ദാസ് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ കുറിച്ച് പ്രസ്താവന നടത്തിയത്. നല്ല ഭരണ സംവിധാനവും റിസ്ക് മാനേജ്മെന്റും ബാങ്കുകളുടേയും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടേയും മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമാണെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
ധനകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാണ് ആര്‍.ബി.ഐ ശ്രമം. സാമ്ബത്തിക സുസ്ഥിരത കൈവരിക്കുന്നതിനായി പ്രതിരോധ സംവിധാനമുണ്ടാക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം.

No comments