വിക്കറ്റ് നഷ്ടമാക്കിയ ഷോട്ടില്‍ കുറ്റബോധമില്ലെന്ന് രോഹിത് ശര്‍മ.
ഗബ്ബ : ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടമാക്കിയ ഷോട്ടില്‍ കുറ്റബോധമില്ലെന്ന് രോഹിത് ശര്‍മ. എവിടേക്ക് കളിക്കാനാണോ ഞാന്‍ ആഗ്രഹിച്ചത് അവിടേക്ക് വിചാരിച്ചത് പോലെ കണക്‌ട്
ചെയ്യാന്‍ എനിക്കായില്ല. ഗബ്ബയിലേത് ബാറ്റ് ചെയ്യാന്‍ നല്ല പിച്ചായിരിക്കും എന്ന് അറിയാമായിരുന്നുവെന്നും രോഹിത്
പറഞ്ഞു.
മത്സരം തുടങ്ങി ഏതാനും ഓവര്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അധികം സ്വിങ് ലഭിക്കുന്നില്ലെന്ന് മനസില്‍ആയി. അതോടെ ബാറ്റിങ്ങില്‍ ചില മാറ്റങ്ങള്‍ വരുത്തി. പുറത്താകല്‍ ദൗര്‍ഭാഗ്യകരമായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ എനിക്ക് കുറ്റബോധമില്ല. ബൗളര്‍മാരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

No comments