കേരളാ നായകന്‍ സഞ്ജു സാംസണിന്റെ സഞ്ജുവിന്റെ രസികന്‍ ചോദ്യത്തിന് അതേനാണയത്തില്‍ തിരിച്ചടിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍
കാസർകോട് : കേരളാ നായകന്‍ സഞ്ജു സാംസണിന്റെ സഞ്ജുവിന്റെ രസികന്‍ ചോദ്യത്തിന് അതേനാണയത്തില്‍ തിരിച്ചടിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍. ബിസിസിഐ ടിവിക്ക് വേണ്ടി ഇരുവരുമൊന്നിച്ച് നടത്തി അഭിമുഖത്തിനിടെയായിരുന്നു സംഭവം. മെലിഞ്ഞിരിക്കുന്ന നിനക്ക് എങ്ങെനെയാണ് ഇത്രയും മികച്ച പവര്‍ ഹിറ്റ് നടത്താന്‍ കഴിയുന്നതെന്നായിരുന്നു സഞ്ജുവിന്റെ ചോദ്യം. സിനിമ ഡയലോഗില്‍ അസ്ഹറുദ്ദീന്‍ തിരിച്ചടിക്കുകയും ചെയ്തു.
"പവര്‍ ഫുള്‍ പീപ്പിള്‍ കംസ് ഫ്രം പവര്‍ ഫുള്‍ പ്ലേസസ്" എന്നായിരുന്നു അസ്ഹറുദ്ദീന്‍ മറുപടി. തന്റെ കരുത്ത് കാസര്‍ഗോഡനാണെന്നും താരം ചിരിച്ചുകൊണ്ട് മറുപടി നല്‍കി. കാസര്‍കോട് തളങ്കര സ്വദേശിയാണ് കേരളത്തിന്റെ പുതിയ സൂപ്പര്‍താരം.

No comments