Breaking News

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയേക്കും..!! അടുത്തത് ആര്.. തെരഞ്ഞെടുപ്പിൽ..


ഡെൽഹി :  കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയില്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായാണ് മുല്ലപ്പള്ളിയെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റുന്നത്.


മുല്ലപ്പള്ളി ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഹൈക്കമാന്‍ഡ് നീക്കങ്ങള്‍. ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ഉന്നയിക്കും. മുല്ലപ്പള്ളിയെ മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് ഉടന്‍ എടുക്കുമെന്നാണ് വിവരം.


ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശല തെരഞ്ഞെടുുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ മുല്ലപ്പള്ളിയെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, മുല്ലപ്പള്ളിയെ മാറ്റേണ്ടതില്ലെന്ന തീരുമാനമായിരുന്നു ഹൈക്കമാന്‍ഡ് സ്വീകരിച്ചത്.


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. കൊയിലാണ്ടിക്ക് പുറമേ പേരാമ്പ്ര, കല്‍പ്പറ്റ മണ്ഡലങ്ങളിലും മുല്ലപ്പള്ളിയുടെ പേര് പരിഗണനയിലുണ്ട്.


എന്നാല്‍ കെപിസിസി പ്രസിഡണ്ടായതിന്റെ പേരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ നിന്നും മാറി നിന്ന മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന നീക്കം വിമര്‍ശനങ്ങള്‍ക്കിടയാക്കിയേക്കും. ഒപ്പം വടകരയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തുണ്ടായ ജനപ്രീതി മുല്ലപ്പള്ളിക്ക് ഇന്നുണ്ടെന്നും ഉറപ്പിച്ച് പറയാന്‍ കഴിയില്ല. സ്വന്തം ബ്ലോക്ക് ഡിവിനായ കല്ലാമലയില്‍ പോലും അദ്ദേഹത്തിനെതിരെ വിമത ശബ്ദം ഉയരുന്നുണ്ട്. വടകരയില്‍ മുല്ലപ്പള്ളിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ആര്‍എംപിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.


1970 മുതല്‍ 91 വരെ കോണ്‍ഗ്രസ് മാത്രം വിജയിച്ച കൊയിലാണ്ടി 1996 ല്‍ പി വിശ്വനാഥനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ 2001 ല്‍ പി ശങ്കരന്‍ മണ്ഡലം തിരിച്ചു പിടിക്കുകയും ചെയ്തു. അതിന് ശേഷം 2006 മുതല്‍ ഇങ്ങോട്ട് സിപി ഐഎമ്മിന് അവകാശപ്പെട്ടതാണ് കൊയിലാണ്ടിയിലെ വിജയം.

No comments