പുതിയ വിപ്ലവം ഇന്ത്യയില്‍ സൃഷ്ടിക്കുവാന്‍ ഇതാ പ്രധാന മന്ത്രിയുടെ പി എം വാനി എന്ന പബ്ലിക്ക് വൈഫൈ ആക്സസ് സര്‍വീസുകള്‍ ഇന്ത്യയില്‍ ഉടനീളം എത്തുന്നു
ഡെൽഹി ; പുതിയ വിപ്ലവം ഇന്ത്യയില്‍ സൃഷ്ടിക്കുവാന്‍ ഇതാ പ്രധാന മന്ത്രിയുടെ പി എം വാനി എന്ന പബ്ലിക്ക് വൈഫൈ ആക്സസ് സര്‍വീസുകള്‍ ഇന്ത്യയില്‍ ഉടനീളം എത്തുന്നു .നിലവില്‍ ഇന്റര്‍നെറ്റിന്റെ ആവിശ്യം കൂടിവരുകയാണ് .അതുപോലെ തന്നെ സ്മാര്‍ട്ട് ഫോണുകളുടെ ഉപഭോതാക്കളിലും വര്‍ദ്ധനവാണ് ഓരോ വര്‍ഷം കഴിയുംതോറും നടന്നുകൊണ്ടിരിക്കുന്നത് .ഇപ്പോള്‍ ഡിജിറ്റല്‍ പേ മെന്റ് സംവിധാനമാണ് കൂടുതലായും നടക്കുന്നത് .ഏതൊരു കാര്യത്തിന് നമുക്ക് കൈയ്യില്‍ ക്യാഷ് കരുതാതെ തന്നെ പണമിടപാടുകള്‍ നടത്തുവാന്‍ ഇന്ന് സാധിക്കുന്നു .
എന്നാല്‍ ഇതിനെല്ലാം നമുക്ക് ഇന്റര്‍നെറ്റ് ആവിശ്യം ആയി വരുന്നു .അതുപോലെ തന്നെ കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളേജുകളും അതുപോലെ മറ്റു സ്ഥാപനങ്ങളും എല്ലാം തന്നെ ഓണ്‍ലൈന്‍ വഴിയുള്ള പഠനങ്ങളും മറ്റുമാണ് നടത്തുന്നത് .ഇതിനായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആവിശ്യമായി വരുന്ന സാഹചര്യത്തിലാണ് പി എം വാനിയുടെ ആവിശ്യം ഇന്ത്യയില്‍ വേണ്ടത് .സൗജന്യ ഡാറ്റ ഉപയോഗിക്കുന്നതിനു ഈ പബ്ലിക്ക് വൈഫൈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ് .

No comments