Breaking News

വയനായി എം പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ വിദ്യാര്‍ഥിനി ഫാത്വിമ ഇപ്പോള്‍ താരമായിരിക്കയാണ്.

 


കല്‍പറ്റ:  വയനായി എം പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ വിദ്യാര്‍ഥിനി ഫാത്വിമ ഇപ്പോള്‍ താരമായിരിക്കയാണ്. വിദ്യാര്‍ഥിനിയുടെ പരിഭാഷയില്‍ രാഹുല്‍ ഗാന്ധി പോലും അമ്ബരന്നു പോയി.


'എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ വലിയ സന്തോഷമാണ്. കാരണം നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെണ്‍കരുത്തിന് മുന്നില്‍ സംസാരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..' പരിഭാഷയില്‍ ആവേശം നിറച്ച്‌ ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ തിങ്ങികൂടിയ വിദ്യാര്‍ഥിനികള്‍ ഉറക്കെ കയ്യടിച്ചു.

വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തത് വിദ്യാര്‍ഥിനി ഫാത്വിമയാണ്.

No comments