വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയ ഡൊണള്‍ഡ് ട്രംപ് ഇനി ഫ്ലോറിഡയിലെ പാം ബീച്ചിനടുത്തുള്ള ദ്വീപിലെ മാരലഗോ എസ്റ്റേറ്റ് സ്ഥിരം വസതിയാക്കുമെന്ന് വാര്‍ത്തകള്‍
വാഷിങ്ടന്‍: വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയ ഡൊണള്‍ഡ് ട്രംപ് ഇനി ഫ്ലോറിഡയിലെ പാം ബീച്ചിനടുത്തുള്ള ദ്വീപിലെ മാരലഗോ എസ്റ്റേറ്റ് സ്ഥിരം വസതിയാക്കുമെന്ന് വാര്‍ത്തകള്‍. വൈറ്റ് ഹൗസില്‍ നിന്ന് ട്രംപ് നേരെ മാരലഗോയിലെ തന്‍റെ റിസോര്‍ട്ടിലേക്കാണ് പോയത്. ട്രംപിന്‍റെ സാധനങ്ങളുമായുള്ള ട്രക്കുകള്‍ മാരലഗോയിലെ വസതിയിലേക്ക് പോകുന്നത് കണ്ടെന്ന് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഭരണത്തിലിരിക്കെ ട്രംപ് ഏറെ സമയം ചെലവഴിച്ചിരുന്ന മാരലഗോ റിസോര്‍ട്ട് 'ശൈത്യകാലത്തെ വൈറ്റ് ഹൗസ്' എന്നാണ് അറിയപ്പെടുന്നത്. 2019ല്‍ ന്യുയാര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറില്‍ നിന്ന് മാരലഗോയിലേക്ക് ട്രംപ് താമസം മാറ്റിയിരുന്നു.

No comments