പോയവര്‍ഷം ഒട്ടൊരു ഭീതിയോടെയും കൗതുകത്തോടെയും മലയാളി വീക്ഷിച്ച മരട് ഫ്ലാറ്റ് പൊളിക്കലിന് തിങ്കളാഴ്ച ഒരു വയസ്സ്.
കൊച്ചി > പോയവര്‍ഷം ഒട്ടൊരു ഭീതിയോടെയും കൗതുകത്തോടെയും മലയാളി വീക്ഷിച്ച മരട് ഫ്ലാറ്റ് പൊളിക്കലിന് തിങ്കളാഴ്ച ഒരു വയസ്സ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാല്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്ലാറ്റുകളിലെ ആദ്യ രണ്ടെണ്ണം നിലംപതിച്ചത് 2020 ജനുവരി 11നാണ്. ജനസാന്ദ്രതയുള്ള സ്ഥലത്തെ കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കല്‍ വലിയ കീറാമുട്ടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സമയബന്ധിതമായി ആര്‍ക്കും ഒരു പോറലും ഏല്‍പ്പിക്കാതെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കി.
പതിനൊന്നിന് ഹോളിഫെയ്ത്ത് എച്ച്‌ടുഒ, ആല്‍ഫ സെറീന്‍ എന്നിവയും 12ന് ജയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയുമാണ് പൊളിച്ചത്.

No comments