നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിന്‍ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിന്‍ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യ വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് ഉത്തരവിലുണ്ട്. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂര്‍ ജയിലില്‍ അധികൃതര്‍ വിപിന്‍ലാലിനെ വിട്ടയച്ചിരുന്നു.
ജാമ്യം ലഭിക്കും മുമ്ബ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ വാറന്‍റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മറ്റൊരു കേസില്‍ കാക്കനാട് ജയിലില്‍ കഴിയവേയാണ് വിപിന്‍ ലാലിനെ നടിയെ ആക്രമിച്ച കേസില്‍ പത്താം പ്രതിയും പിന്നീട് മാപ്പു സാക്ഷിയും ആക്കിയത്.

No comments