Breaking News

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ച്‌ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.


 കണ്ണൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ച്‌ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായിയുമായി വ്യക്തിപരമായ ഒരു വിയോജിപ്പുമില്ല. പ്രത്യയശാസ്ത്രം തര്‍ക്കം വ്യക്തിപരമായി പോകുകയായിരുന്നു. ഇപ്പോള്‍ കണ്ണ് കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്ബോള്‍ ഞാന്‍ ടി വി ശ്രദ്ധിക്കും. നിയമസഭയില്‍ നടത്തിയ മറുപടി ഇന്നുകൂടി കേട്ടു. പിണറായിയെ കാണാന്‍ ഇപ്പോള്‍ അതിയായ ആഗ്രഹമുണ്ട്. വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കില്‍ കാല് പിടിക്കേണ്ടതിന്റേയും മാപ്പു പറയേണ്ടതിന്റേയും കാര്യമില്ല.

No comments