നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയേഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് അടക്കമുള്ള നേതാക്കള്‍ അടുത്താഴ്ച കേരളത്തില്‍
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയേഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് അടക്കമുള്ള നേതാക്കള്‍ അടുത്താഴ്ച കേരളത്തില്‍. ആദ്യഘട്ട ചര്‍ച്ചകള്‍ ഈ മാസം 22, 23 എന്നീ തിയതികളിലാണ് നടക്കുന്നത്. അശോക് ഗെല്ലോട്ട്, ജി പരമേശ്വര, ലൂസീനോ ഫെലോറ എന്നിവര്‍ക്കാണ് ഹൈക്കമാന്‍ഡ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസില്‍ നടത്താനിരിക്കുന്ന അഴിച്ചുപണിയില്‍ കേരള നേതാക്കളുമായി മറ്റന്നാള്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന പദവിയിലും ഡിസിസി പുനഃസംഘടനയിലുമാണ് തീരുമാനമെടുക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു ശേഷം ഉമ്മന്‍ ചാണ്ടി നേതൃത്വത്തില്‍ സജീവമാകണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നത്.

No comments