Breaking News

ഗാന്ധിജിയെ കൊന്നത് ആര്‍എസ്‌എസ് ആണെന്ന പരാമര്‍ശം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്.

 


കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ ഗാന്ധിജിയെ കൊന്നത് ആര്‍എസ്‌എസ് ആണെന്ന പരാമര്‍ശം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്. റിജില്‍ മാക്കുറ്റി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നതെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ മാപ്പ് പറയില്ലെന്നും ഒരു പീറ കടലാസിന്റെ വിലപോലും ഇതിന് കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

No comments