Breaking News

കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ കര്‍ഷകര്‍ ആണെന്ന് കരുതുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

 


ന്യൂഡല്‍ഹി : കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ കര്‍ഷകര്‍ ആണെന്ന് കരുതുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രശ്നമുണ്ടാക്കിയവര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തതെന്നും സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണെന്നും ഖട്ടര്‍ ആരോപിച്ചു. ചര്‍ച്ചകള്‍ തുടരും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഖട്ടര്‍ വ്യക്തമാക്കി.

സംഘര്‍ഷത്തെ തുടര്‍ന്ന ഘട്ടര്‍ കിസാന്‍ മഹാപഞ്ചയത്ത് മാറ്റിവച്ചിരുന്നു. 1500ഓളം വരുന്ന പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. നൂറ് കണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്.

No comments