ഐഎസ്‌എല്ലില്‍ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്.
മഡ്‌ഗാവ്: ഐഎസ്‌എല്ലില്‍ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. തോറ്റെങ്കിലും ജെംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്ത് തുടരുമ്ബോള്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും 10-ാം സ്ഥാനത്തേക്കുയര്‍ന്നു. ഇരു ടീമും 10 വീതം മത്സരം കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒന്‍പതും ജംഷഡ്‌പൂരിന് 13 ഉം പോയിന്‍റാണുള്ളത്. ഐഎസ്‌എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്‌പൂരിനെ മഞ്ഞപ്പട തോല്‍പിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത് മൂന്ന് മാറ്റങ്ങളുമായി
തിലക് മൈതാനായില്‍ ജംഷഡ്‌പൂര്‍ 4-3-1-2 ശൈലിയിലും ബ്ലാസ്റ്റേഴ്‌സ് 4-4-2 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്.

No comments