Breaking News

പശ്ചിമ ബംഗാളിലെ സിനിമ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.

 


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിനിമ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേള വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കോവിഡ് കാരണം നിലവില്‍ പകുതി സീറ്റില്‍ മാത്രമാണ് ആളുകള്‍ക്ക് പ്രവേശനം. എന്നാല്‍ ഇനി മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും. പക്ഷേ, എല്ലാവരും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം -മമത ബാനര്‍ജി പറഞ്ഞു.

തമിഴ്നാട് സര്‍ക്കാറും ഇത്തരത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ രംഗത്തുവന്നതോടെ തമിഴ്നാട് തീരുമാനം പിന്‍വലിച്ചു.

No comments