കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചു.
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചു. രാജ്യസഭാ അംഗമായിരുന്ന ജോസ് കെ. മാണി ഉപരാഷ്ട്രപതി വെങ്കയ്യ നയ്ഡുവിന് രാജികത്ത് കൈമാറി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഇപ്പോള്‍ രാജ്യസഭാംഗത്വം രജിവച്ചിരിക്കുന്നതെന്നാണ് സൂചന.
മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന പേരില്‍ യുഡിഎഫില്‍ നിന്നും പുറത്താക്കിയ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ ഇടതു സ്ഥാനാര്‍ഥിയായി പാലായില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് ജോസ് കെ. മാണിയുടെ നീക്കം.
അതേസമയം ജോസ് കെ.മാണി രാജിവച്ച ഒഴിവില്‍ വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും സൂചനകളുണ്ട്.

No comments