Breaking News

അഭിപ്രായ സര്‍വെ ഫലവുമായി എബിപി ന്യൂസ്, സി-വോട്ടര്‍

 


ബംഗാൾ : വരുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസാം, പുതുച്ചേരി, കേരളം എന്നിവടങ്ങളിലെ അഭിപ്രായ സര്‍വെ ഫലവുമായി എബിപി ന്യൂസ്, സി-വോട്ടര്‍. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള ആദ്യ അഭിപ്രായ സര്‍വെയാണിത്.

ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ടു ഏറ്റുമുട്ടുന്ന പശ്ചിമ ബംഗാളില്‍ ശക്തമായ പോരാട്ടമാണ് പ്രവചിക്കുന്നത്. 43 ശതമാനം വോട്ടും 154 മുതല്‍ 162 വരെ സീറ്റും നേടി തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്, സി-വോട്ടര്‍ സര്‍വെ ഫലത്തില്‍ പറയുന്നു. 294 അംഗ നിയമസഭയിലേക്കാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

No comments