ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പതിനാറുപേരെ രക്ഷപ്പെടുത്തി. കൂടുതല്‍പേര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ ദേശീയ ദുരന്തനിവാരണസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും രംഗത്തിറങ്ങി. പലയിടങ്ങളിലായി നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. വെളളപ്പാച്ചിലില്‍ തകര്‍ന്ന അളകനന്ദ നദിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തിന്റെ ദുര്‍ഘടാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

No comments