Breaking News

യന്ത്ര തകരാറിനെ തുടര്‍ന്ന് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്1346) വിമാനം അടിയന്തരമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കി.

 


തിരുവനന്തപുരം: യന്ത്ര തകരാറിനെ തുടര്‍ന്ന് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്1346) വിമാനം അടിയന്തരമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കി.

ഹൈഡ്രോളിക് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേര്‍ ഉണ്ടായിരുന്നു.

അടിയന്തര ലാന്‍ഡിങ്ങിന് അറി‍യിപ്പ് ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവള സുരക്ഷാ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു

No comments